സമരം

on 2011, ഫെബ്രുവരി 26, ശനിയാഴ്‌ച



എന്റെ പഴയ പുസ്ടകങ്ങള്‍ അടുക്കുമ്പോള്‍ കിട്ടിയ ഒരു കവിത ... മുഴുവന്‍ സ്വന്തം സൃഷ്ടി ആണോ അതോ ആരുടെയെങ്കിലും കവിത വായിച്ചു അത് പകര്തിയതാണോ എന്നൊരു സംശയം ഇപ്പോളും ഉണ്ട് ... ഒരു ആറു വര്‍ഷത്തെ പഴക്കം ഉള്ളത് കൊണ്ട് ഓര്മ ഇല്ല ... ഉറപായി പറയാവുന്ന ഒരേ ഒരു കാര്യം അമൃത യില്‍ പഠിച്ചു കൊണ്ടിരുന്ന സമയത്തെ എന്റെ മനസിനെ ഇതില്‍ നല്ലത് പോലെ കാണാം എന്നത് മാത്രം ആണ് .






കുട്ടികള്‍ സമരതിലോ ? അക്രമമോ ?
നല്ല
ചുട്ട അടി കൊടുക്കണം തുട്ടു ഉണ്ടെങ്കില്‍ പഠിക്കട്ടെ ,
ഇല്ലെങ്കില്‍
വായില്‍ നോക്കി നടക്കട്ടെ
ലോക
കാര്യം നോക്കണ്ട , അത് വേണ്ട
സ്വാശ്രയം
- നല്ല കാര്യം , നമുക്കും കിട്ടണം പണം


അവനവന്റെ
കാര്യം അവന്
സാമൂഹ്യ
നീതിയോ ? അതെന്തു നീതി ?
പഴയ
മുദ്രാവാക്യങ്ങള്‍ വേണ്ടെ വേണ്ട !
പശു ചത്ത്‌ മോരിലെ പുളിയും പോയി


പണം മുടക്കി വീട് പണിതാല്‍ ഇഷ്ടം ഉള്ളവരെ പാര്‍പ്പിക്കും
പണം
മുടക്കി കോളേജ് പണിതാല്‍ ഇഷ്ടം ഉള്ളവരെ പഠിപ്പിക്കും
ഇതാണ്
നയം , നമ്മുടെ നയം


പിള്ളേര്‍ക്ക് വകതിരിവില്ല
നാലടി
കൊടുക്ക്‌ , കാലും മുട്ടും തല്ലി ഓടിക്ക്
പഠിക്കട്ടെ ! ശെരിക്കു പഠിക്കട്ടെ !
എന്തായാലും
ഞങ്ങളുടെ പേരും നാളും പുറത്തുഅറിയണ്ട
അവന്മാര്
പെശകാ .. മഹാ പെശ്ക് ..

ചായ കുടിക്കുമ്പോള്‍

on 2009, ഫെബ്രുവരി 12, വ്യാഴാഴ്‌ച

ചായ കുടിക്കുമ്പോള്‍






ആര്‍ക്കന്റെ പുഞ്ചിരി കണ്ണില്‍ എത്തും മുന്‍പെ
കഴുമരം എറിയോര്‍, അവരെന്റെ മക്കള്‍ .

അവര്‍തന്‍ കബന്ധങ്ങള്‍ ഉണക്കി പൊടിച്ചു
നിര്‍ലജ്ജം നിങ്ങളോ മോന്തി കുടിക്കുന്നു .

അറിയുന്നുവോ നിങ്ങള്‍ ചുവപ്പ് എന്‍ -
മക്കള്‍ തന്‍ കരിഞ്ഞ രക്തം ആണ് എന്ന് .

കണ്ണിന്റെ മുന്‍പില്‍ മതിലുകള്‍ തിര്‍ക്കുന്ന
ഇരുട്ടിന്റെ കാവല്‍ക്കാര്‍ നിങ്ങള്‍ .

തന്‍കുഞ്ഞിനെ പോലും വ്യഭിചരിചീടുന്ന
അമ്മതന്‍ കണ്ണിരില്‍ താണ്ടവം തുള്ളുന്ന

നരനെന്നു പേരുള്ള നായാട്ടു നായ്‌ കളെ
നിങ്ങള്‍ക്ക് വേണ്ടി ഞാന്‍ കണ്ണിരു തുവുന്നു

വീണ്ടെടുക്കുക നിങ്ങളാ പൊയ്പോയ താക്കോല്‍
അതുകൊണ്ട് നിങ്ങള്‍ തന്‍ ഹൃദയം തുറന്നിടാം

പടരട്ടെ വിവേകത്തിന്‍ വജ്രകിരണങ്ങള്‍
ആട്ടി ഇറക്കുവിന്‍ വിദ്വേഷമാം തമസ്സിനെ

വിതച്ചിടാം മനുഷ്യത്വം വസൂരി വിത്തുകള്‍ പോലെ
പുതുവര്‍ഷത്തിന്‍ പൊന്‍ പ്രഭാതത്തില്‍

മുളയിലെ നുള്ളാതെ തുണി കെട്ടി മൂടാതെ
വളരട്ടെ നമ്മള്‍ തന്‍ പൈതലുകള്‍

തിരക്കഥ ശിബിരം ....

on 2008, ഓഗസ്റ്റ് 21, വ്യാഴാഴ്‌ച


ആത്മ സ്നേഹിതന്‍

on 2008, ജനുവരി 27, ഞായറാഴ്‌ച

നിണംമാര്‍ന്ന നിശബ്ദരാത്രിയില്‍
കാത്തിരുന്നു ഞാന്‍ എന്‍ ആത്മസ്നേഹിതനെ
ഒരു തരി വെട്ടം കണ്ടു പാഞ്ഞടുക്കും
ഈയാം പാറ്റയെ പോല്‍ .

ചിന്ത -1

on 2008, ജനുവരി 22, ചൊവ്വാഴ്ച





കല്യാണം എന്ന സംഭവം കണ്ടു പിടിച്ചത് "തങ്ങളില് ബലവും സൌന്ദര്യവും കൂടുതല് ഉള്ളവന് എല്ലാ നല്ല പെണ്ണിനേം അനുഭവിക്കും " എന്ന് കരുതിയ ഒരു പുരുഷനും , "തങ്ങളില് കൂടുതല് സൌന്ദര്യവും ആരോഗ്യവും ഉള്ളവള് എല്ലാ നല്ല അണിനെയും അനുഭവിക്കും " എന്ന് കരുതിയ ഒരു സ്ത്രിയും ചേര്ന്നാണ്

ഇത്തിരി വട്ടുകള്‍

എന്റെ പ്രിയപെട്ട ബ്ലൂ ലോകരെ ,
ഞാന് എഴുത്തില് ഒന്നു കൈ വെക്കാന് പോകുന്നു . ഇതു വായിച്ചിട്ട് അര്കെങ്ങിലും എന്നെ കൈ വെക്കാന് തോന്നുന്നു എങ്കില് പറയണം .ഇതു അപ്പൊ തന്നെ നിറുത്താം.

എന്റെ കുറച്ചു ചിന്തകളും , കൊച്ചു കവിതകളും കഥകളും ഇവിടെ കാണും. വായിച്ചിട്ട് സംഭവിക്കുന്ന അപകടങ്ങള്ക്കു ഞാന് ഉത്തരവാദി ആയിരിക്കുന്നതല്ല .
സമര്പ്പണം - എനിക്ക് ബ്ലോഗ് എന്ത് എന്ന് പരിചയപെടുത്തിയ മാതൃഭൂമി വാരികക്ക് ,
ആദ്യം വായിച്ചാ ബ്ലോഗിനു "കൊടകരപുരാണം " ( ബുക്ക് ആയിട്ടാ വായിച്ചെ) , പിന്നെ എനിക്ക് കമന്റ് എഴുതിയ എല്ലാര്ക്കും , പിന്നെ എന്റെ പ്രിയപ്പെട്ട ചാത്തനും ....

സസ്നേഹം
നവരുചിയന്‍