ചായ കുടിക്കുമ്പോള്‍

on 2009, ഫെബ്രുവരി 12, വ്യാഴാഴ്‌ച

ചായ കുടിക്കുമ്പോള്‍






ആര്‍ക്കന്റെ പുഞ്ചിരി കണ്ണില്‍ എത്തും മുന്‍പെ
കഴുമരം എറിയോര്‍, അവരെന്റെ മക്കള്‍ .

അവര്‍തന്‍ കബന്ധങ്ങള്‍ ഉണക്കി പൊടിച്ചു
നിര്‍ലജ്ജം നിങ്ങളോ മോന്തി കുടിക്കുന്നു .

അറിയുന്നുവോ നിങ്ങള്‍ ചുവപ്പ് എന്‍ -
മക്കള്‍ തന്‍ കരിഞ്ഞ രക്തം ആണ് എന്ന് .

കണ്ണിന്റെ മുന്‍പില്‍ മതിലുകള്‍ തിര്‍ക്കുന്ന
ഇരുട്ടിന്റെ കാവല്‍ക്കാര്‍ നിങ്ങള്‍ .

തന്‍കുഞ്ഞിനെ പോലും വ്യഭിചരിചീടുന്ന
അമ്മതന്‍ കണ്ണിരില്‍ താണ്ടവം തുള്ളുന്ന

നരനെന്നു പേരുള്ള നായാട്ടു നായ്‌ കളെ
നിങ്ങള്‍ക്ക് വേണ്ടി ഞാന്‍ കണ്ണിരു തുവുന്നു

വീണ്ടെടുക്കുക നിങ്ങളാ പൊയ്പോയ താക്കോല്‍
അതുകൊണ്ട് നിങ്ങള്‍ തന്‍ ഹൃദയം തുറന്നിടാം

പടരട്ടെ വിവേകത്തിന്‍ വജ്രകിരണങ്ങള്‍
ആട്ടി ഇറക്കുവിന്‍ വിദ്വേഷമാം തമസ്സിനെ

വിതച്ചിടാം മനുഷ്യത്വം വസൂരി വിത്തുകള്‍ പോലെ
പുതുവര്‍ഷത്തിന്‍ പൊന്‍ പ്രഭാതത്തില്‍

മുളയിലെ നുള്ളാതെ തുണി കെട്ടി മൂടാതെ
വളരട്ടെ നമ്മള്‍ തന്‍ പൈതലുകള്‍

10 അഭിപ്രായ(ങ്ങള്‍):

നവരുചിയന്‍ പറഞ്ഞു...

ഈ പുതുവര്‍ഷത്തിന്റെ തുടക്കത്തില്‍ എന്റെ ഒരു കൂട്ടുകാരി
"ഇപ്പൊ എനിക്ക് ഒരു കവിത എഴുതി തരണം"

എന്ന് പറഞ്ഞപ്പോള്‍ ഒറ്റ മണികൂര്‍ കൊണ്ടു തട്ടി കൂടിയ ഒരു സംഭവം .... (ഒരു മണികൂര്‍ കൂടി കിട്ടിയാലും വലിയ കാര്യം ഒന്നും ഇല്ല ) . അപ്പൊ മുന്‍‌കൂര്‍ ജാമ്യം എടുത്തു ഇനി തല്ലാന്‍ വരരുതു ....

ശ്രീ പറഞ്ഞു...

“പടരട്ടെ വിവേകത്തിന്‍ വജ്രകിരണങ്ങള്‍
ആട്ടി ഇറക്കുവിന്‍ വിദ്വേഷമാം തമസ്സിനെ

വിതച്ചിടാം മനുഷ്യത്വം വസൂരി വിത്തുകള്‍ പോലെ
പുതുവര്‍ഷത്തിന്‍ പൊന്‍ പ്രഭാതത്തില്‍

മുളയിലെ നുള്ളാതെ തുണി കെട്ടി മൂടാതെ
വളരട്ടെ നമ്മള്‍ തന്‍ പൈതലുകള്‍”

അങ്ങനെ തന്നെയാകട്ടെ.

Unknown പറഞ്ഞു...

mashe sammathichirikkunnu

പ്രയാസി പറഞ്ഞു...

ഒരു മണിക്കൂര്‍ കൊണ്‍ണ്ട് ഇതാണേല്‍..! സമ്മയിച്ച് അണ്ണാ..

ഓടോ: "ഈ പുതുവര്‍ഷത്തിന്റെ തുടക്കത്തില്‍ എന്റെ ഒരു കൂട്ടുകാരി
"ഇപ്പൊ എനിക്ക് ഒരു കവിത എഴുതി തരണം" "

അപ്പൊ കൂട്ടാരികള്‍ ഒരുഫാടുണ്ടാ..;)

കുട്ടിച്ചാത്തന്‍ പറഞ്ഞു...

ചാത്തനേറ്:കവിത വായിക്കാഞ്ഞത് നിന്റെ ആരോഗ്യത്തെ കുറിച്ച് ഓര്‍ത്ത് മാത്രം....

Unknown പറഞ്ഞു...

hmmm padichu varunundu...

അരുണ്‍ കരിമുട്ടം പറഞ്ഞു...

:)

Unknown പറഞ്ഞു...

നന്നായിട്ടുണ്ട്..

mazhamekhangal പറഞ്ഞു...

nalla varikal...

Jishad Cronic പറഞ്ഞു...

സംഭവം കലക്കി....