എന്റെ പഴയ പുസ്ടകങ്ങള്‍ അടുക്കുമ്പോള്‍ കിട്ടിയ ഒരു കവിത ... മുഴുവന്‍ സ്വന്തം സൃഷ്ടി ആണോ അതോ ആരുടെയെങ്കിലും കവിത വായിച്ചു അത് പകര്തിയതാണോ എന്നൊരു സംശയം ഇപ്പോളും ഉണ്ട് ... ഒരു ആറു വര്‍ഷത്തെ പഴക്കം ഉള്ളത് കൊണ്ട് ഓര്മ ഇല്ല ... ഉറപായി പറയാവുന്ന ഒരേ ഒരു കാര്യം അമൃത യില്‍ പഠിച്ചു കൊണ്ടിരുന്ന സമയത്തെ എന്റെ മനസിനെ ഇതില്‍ നല്ലത് പോലെ കാണാം എന്നത് മാത്രം ആണ് .
കുട്ടികള്‍ സമരതിലോ ? അക്രമമോ ?
നല്ല ചുട്ട അടി കൊടുക്കണം തുട്ടു ഉണ്ടെങ്കില്‍ പഠിക്കട്ടെ ,
ഇല്ലെങ്കില്‍ വായില്‍ നോക്കി നടക്കട്ടെ
ലോക കാര്യം നോക്കണ്ട , അത് വേണ്ട
സ്വാശ്രയം - നല്ല കാര്യം , നമുക്കും കിട്ടണം പണം
അവനവന്റെ കാര്യം അവന്
സാമൂഹ്യ നീതിയോ ? അതെന്തു നീതി ?
പഴയ മുദ്രാവാക്യങ്ങള്‍ വേണ്ടെ വേണ്ട !
പശു ചത്ത് മോരിലെ പുളിയും പോയി
പണം മുടക്കി വീട് പണിതാല്‍ ഇഷ്ടം ഉള്ളവരെ പാര്‍പ്പിക്കും
പണം മുടക്കി കോളേജ് പണിതാല്‍ ഇഷ്ടം ഉള്ളവരെ പഠിപ്പിക്കും
ഇതാണ് നയം , നമ്മുടെ നയം
പിള്ളേര്‍ക്ക് വകതിരിവില്ല
നാലടി കൊടുക്ക് , കാലും മുട്ടും തല്ലി ഓടിക്ക്
പഠിക്കട്ടെ ! ശെരിക്കു പഠിക്കട്ടെ !
എന്തായാലും ഞങ്ങളുടെ പേരും നാളും പുറത്തുഅറിയണ്ട
അവന്മാര് പെശകാ .. മഹാ പെശ്ക് ..
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
1 അഭിപ്രായ(ങ്ങള്‍):
hmm - aneethikkethireyulla aveshathinte...thilappinte..vaakkukal...
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ